നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കർശനമായ തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഐഎം വിശാല സംസ്ഥാന സമിതി വിളിച്ചുചേർക്കുന്നു. സെപ്റ്റംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസാണ് യോഗത്തിന് വേദിയാകുന്നത്.
നേരത്തെ ഓഗസ്റ്റ് രണ്ടാം വാരത്തിൽ യോഗം ചേർന്ന് ചർച്ചകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെയും മറ്റ് സംഘടനാപരമായ തിരക്കുകളുടെയും പശ്ചാത്തലത്തിലാണ് തീയതി സെപ്റ്റംബറിലേക്ക് മാറ്റിയത്.
നിലവിലുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും പുറമെ ഏരിയ സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി ഔദ്യോഗിക തീരുമാനമെടുക്കും.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുകയും തിരുത്തൽ രേഖകൾ തയ്യാറാക്കുകയുമാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

