വനിതകളുടെ രാത്രികാല യാത്രാക്ലേശത്തിന് പരിഹാരമായി കെഎസ്ആർടിസിയുടെ നൂതന പദ്ധതിയായ പിങ്ക് ബസ് സർവീസിന് നാളെ തുടക്കമാകും. സ്ത്രീകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായാണ് ഈ പ്രത്യേക സർവീസ് യാഥാർത്ഥ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
തമ്പാനൂരിൽ നിന്നും ആരംഭിച്ച് ടെക്നോപാർക്കിൽ അവസാനിക്കുന്ന വിധത്തിലാണ് ആദ്യ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെയാണ് പിങ്ക് ബസിന്റെ സേവനം ലഭ്യമാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

