വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച് ഡിജിറ്റൽ വഴി പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയോൺപുരം കൊന്നംകുടി വീട്ടിൽ അസിഫ് (28) ആണ് പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എടിഎമ്മിൽ വച്ചാണ് എടത്തല പെങ്ങാട്ടുശേരി സ്വദേശിയെ പ്രതി തട്ടിപ്പിനിരയാക്കിയത്. വ്യാജ ആപ് വഴി ഗൂഗിൾ പേ ക്യുആർ കോഡ് സ്കാൻ ചെയ്ത് 6000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് യഥാർത്ഥത്തിൽ പണം അയച്ചു നൽകാതെ ഇയാൾ 6000 രൂപ കൈക്കലാക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ അസിഫിനെതിരെ പെരുമ്പാവൂർ, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
എടത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സിനോദ്, എസ്ഐ സി.കെ.സക്കരിയ, എസ്സിപിഒമാരായ പി.കെ.സുമേഷ്, കെ.എം.മുഹമ്മദ് റഫീഖ്, സിപിഒമാരായ വി.ഐ.രഞ്ജിത്ത്, ഇ.ബി.ഭവജേഷ്, അജിൽ രാജ്, കെ.കെ.സജ്നാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

