ഡൽഹിയിൽ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ നടൻ ടൊവിനോ തോമസ്ിന്റെ വസതിക്ക് നേരെ യുവമോർച്ചയുടെ പ്രതിഷേധം. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള നടന്റെ വീടിന് മുന്നിലാണ് യുവമോർച്ച പ്രവർത്തകർ പ്രതീകാത്മകമായി വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.
സിജെപി സമരത്തെ അനുകൂലിച്ചുകൊണ്ട് നടൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവത്തെ തുടർന്ന് നടന്റെ വസതിക്ക് സുരക്ഷ ശക്തമാക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിജെപി ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത്. സമാധാനപരമായി മുന്നേറുന്ന ഒരു വിദ്യാർത്ഥി സമരത്തോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് നടൻ രംഗത്തെത്തിയിരുന്നു.
ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവി ചവിട്ടിത്താഴ്ത്തുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടൊവിനോ തോമസിന്റെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണ്ണരൂപം താഴെ പറയുന്നതാണ്: “ശരിയും തെറ്റും ആപേക്ഷികമായിരിക്കാം.
പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല.
ഒരു രാജ്യത്തിന്റെ ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ എന്തെങ്കിലും വസ്തുവകകള്‍ നശിപ്പിച്ചോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഈ തരത്തിലുള്ള പരിചരണത്തിന് അവരെ അര്‍ഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഹൃദയപൂര്‍വ്വം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല. മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇതാണ്.
ഇനി എന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം.
സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്” അതിനിടെ, ബിഗ് ബോസ് മുൻ താരങ്ങളായ രഞ്ജിനി ഹരിദാസ്, ദിയ സന എന്നിവർ സിജെപി സമരത്തിന് നേരിട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലെ സമരവേദിയിൽ എത്തിയിരുന്നു.
വിദ്യാഭ്യാസം മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും, അതുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതുകൊണ്ടാണ് ഈ സമരത്തെ പിന്തുണയ്ക്കുന്നതെന്നുമാണ് രഞ്ജിനി ഹരിദാസ് വ്യക്തമാക്കിയത്. ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് സമര വേദിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട
സാഹചര്യം തന്നെ വേദനിപ്പിച്ചതായും അവർ പറഞ്ഞു. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന വ്യക്തിയെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയതെന്നും, യൂണിഫോം പോലും ധരിക്കാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകും പോലെയുമാണ് അദ്ദേഹത്തെ എടുത്തു കൊണ്ടുപോയതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

