മസ്കറ്റ്: തൊഴിലിടങ്ങളിൽ വിവിധ കാരണങ്ങളാൽ ദുരിതത്തിലായ ഇന്ത്യൻ വനിതാ വീട്ടുജോലിക്കാരെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ നേരിൽ സന്ദർശിച്ചു. തൊഴിലുടമകളിൽ നിന്നും ക്രൂരമായ പീഡനങ്ങൾ നേരിട്ടവരും, തൊഴിൽസ്ഥലത്തുനിന്നും മാറിനിൽക്കാൻ നിർബന്ധിതരായവരും, കൂടാതെ തൊഴിലുടമകളാൽ ഉപേക്ഷിക്കപ്പെട്ടതുമായ വനിതാ തൊഴിലാളികളുമായാണ് അംബാസഡർ ചർച്ചകൾ നടത്തിയത്.
പ്രയാസങ്ങൾ അനുഭവിക്കുന്ന ഇത്തരം തൊഴിലാളികൾക്കായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശന വേളയിൽ തൊഴിലാളികളുടെ വിവിധ പരാതികളും ബുദ്ധിമുട്ടുകളും അംബാസഡർ നേരിട്ട് ചോദിച്ചറിഞ്ഞു.
ഓരോ പരാതികളിലും വളരെ അടിയന്തരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനൽകി. എംബസിയുടെ കമ്മ്യൂണിറ്റി അഫയേഴ്സ് വിഭാഗം ഈ വിഷയങ്ങളിൽ വേഗത്തിൽ ഇടപെടൽ നടത്തി എത്രയും പെട്ടെന്ന് പരിഹാരം കാണാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും തുടർന്നും ഉറപ്പുനൽകുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

