കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പൂടംകല്ല്-ബളാൽ റോഡിൽ സ്ഥിതി ചെയ്യുന്ന മണിക്കല്ലിൽ പുതിയ പാലം നിർമിക്കുന്നതിനായി 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. 2024-25 ലെ സംസ്ഥാന ബജറ്റിലാണ് ഇതിനുള്ള തുക വകയിരുത്തിയത്.
രാജപുരം മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിലും പ്രദേശത്തിന്റെ വികസനത്തിൽ നിർണായക വഴിതിരിവാകുന്നതുമാണ് ഈ പുതിയ പദ്ധതി. പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

