മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജ് ആണ് പൊലീസിന്റെ പിടിയിലായത്.
പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ ചിറ്റൂർ പൊലീസ് പിടികൂടിയത്. ഫാം നോക്കി നടത്താനെന്ന വ്യാജേന ചിറ്റൂരിലെത്തിയ സിറാജ്, പെൺസുഹൃത്തിന്റെ 16 വയസ്സുള്ള മകളെയാണ് പീഡനത്തിനിരയാക്കിയത്.
കുട്ടിക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ആപത്ത് സംഭവിക്കുമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു അതിക്രമം. പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കാനായി തന്റെ വീട്ടിലേക്ക് എത്തിക്കണമെന്നും പ്രതി പെൺകുട്ടിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടി എത്തിയ വേളയിൽ സിറാജ് മോശമായി പെരുമാറുകയായിരുന്നു. ഈ വിവരം കുട്ടി ഉടൻ തന്നെ മാതാവിനെ അറിയിക്കുകയും, തുടർന്ന് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു.
ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

