ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെതിരെ നടന്ന പൊലീസ് നടപടി അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നടത്തുന്ന നീക്കങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും, രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും ജനാധിപത്യ സംവിധാനത്തിന്റെ അന്തസ്സ് കെടുത്തുന്ന നടപടികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ഭയം കൊണ്ട് നേരിടാമെന്ന് കരുതുന്നത് തെറ്റായ നയമാണ്. കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും വിജയിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്കു നേരെ നടന്ന ക്രൂരമായ നടപടികളിൽ പ്രതിഷേധിച്ച ജനപ്രതിനിധികളെപ്പോലും തടയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭീതിയുടെ രാഷ്ട്രീയം ഉപയോഗിച്ച് ഭരണം തുടരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും വി.ഡി.
സതീശൻ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

