ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലീസ് നടപടി അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശിച്ചു. ജനപ്രതിനിധികളെന്ന പരിഗണന പോലും നൽകാതെയാണ് മന്ത്രി പിസി വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും വീഴ്ചകളിലും നടപടി ആവശ്യപ്പെട്ടാണ് രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

