കഴിഞ്ഞ മൂന്ന് മാസമായി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന മുൻനിർത്തി, പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച യാത്രാ സൗകര്യം ഒരുക്കാൻ കൊച്ചി മെട്രോ തീരുമാനിച്ചു. പ്രവൃത്തി ദിവസങ്ങളിലെ (തിങ്കൾ മുതൽ ശനി വരെ) തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ജൂലൈ 22 മുതൽ പുതിയ സമയക്രമം നിലവിൽ വരും. ഇതനുസരിച്ച് രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ ട്രെയിനുകൾ സർവീസ് നടത്തും.
തിരക്കുള്ള സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകളാണ് അധികമായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ ക്രമീകരണത്തിലൂടെ ട്രെയിനുകൾക്കായി യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടി വരുന്ന സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
കൂടാതെ, തിരക്ക് നിയന്ത്രിക്കുന്നതിനും യാത്ര കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമാക്കി മാറ്റുന്നതിനും ഈ തീരുമാനം സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

