കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ പരിഭ്രാന്തിയും നാടകീയ രംഗങ്ങളും.
ശാന്തിഗിരി സിദ്ധ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് അംബികയുടെ കൈവശമുണ്ടായിരുന്ന 8.5 പവന്റെ സ്വർണാഭരണങ്ങളാണ് കാണാതായത്. ബാങ്ക് ലോക്കറിൽ നിക്ഷേപിക്കാനായി കൊണ്ടുപോയ ആഭരണങ്ങൾ ഹാൻഡ് ബാഗിന്റെ അറയിലാണ് സൂക്ഷിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് 3.30-ന് കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിൽ യാത്ര ചെയ്ത് പോത്തൻകോട് ബസ് സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട
വിവരം അംബിക അറിയുന്നത്. തുടർന്ന് യുവതി ബസ് തടഞ്ഞുനിർത്തുകയും ബഹളം വെക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് ബസ് പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൻപതോളം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
എന്നാൽ, ആഭരണങ്ങൾ കണ്ടെത്താനായില്ല. ഈ സംഭവത്തെത്തുടർന്ന് യാത്രക്കാർ അരമണിക്കൂറിലേറെ സമയം സ്റ്റേഷനിൽ കുടുങ്ങി.
മെഡിക്കൽ കോളേജ് സന്ദർശനത്തിന് ശേഷം മടങ്ങവെയാണ് സംഭവം നടന്നതെന്ന് അംബിക വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് പുറപ്പെടുമ്പോൾ ആഭരണങ്ങൾ ബാഗിലുണ്ടായിരുന്നുവെന്ന് ഇവർ ഉറപ്പുനൽകുന്നു.
ബസിൽ കയറുന്നതിനിടയിലോ ഇറങ്ങുന്നതിനിടയിലോ ആകാം മോഷണം നടന്നതെന്നാണ് പോത്തൻകോട് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

