സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയിരിക്കുകയാണ്.
നിത്യജീവിതത്തിനുള്ള ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും, കടം വാങ്ങിയാണ് നിലവിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. പാലിയേറ്റീവ് ജീവനക്കാരോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും, കുടിശ്ശികയായി കിടക്കുന്ന ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
പാലിയേറ്റീവ് കെയർ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി കഴിയുന്ന കിടപ്പുരോഗികളുടെ ഭവനങ്ങളിൽ നേരിട്ടെത്തി ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും എത്തിച്ചു നൽകുന്നത് ഈ ജീവനക്കാരാണ്. ഇതിനു പുറമെ, കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനോടൊപ്പം രോഗികളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പരിചരണ രീതികളിൽ പരിശീലനം നൽകുക, ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകുക, കൃത്യമായ കണക്കുകളും റിപ്പോർട്ടുകളും സൂക്ഷിക്കുക തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങളാണ് സെക്കൻഡറി പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സുമാർ നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

