സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ചലച്ചിത്ര താരം ടോവിനോ തോമസ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടോവിനോ തോമസ് പങ്കുവെച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ താഴെ പറയുന്നവയാണ്: “പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല.
അടിച്ചമർത്തുന്നത് രാജ്യത്തിൻറെ ഭാവി തന്നെയാണ്. ഇങ്ങനെയെങ്കിൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും.
ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ്ണ ഐക്യദാർഢ്യം. എൻറെ രാഷ്ട്രീയം മാനവികത” രാജ്യത്തിന്റെ ഭാവി തലമുറ ഉയർത്തുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.
ശരിയും തെറ്റും ആപേക്ഷികമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടേണ്ട രീതിയിലല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

