എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം. വ്യാജ പീഡനക്കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ സ്വന്തം ആംബുലൻസിലാണ് ഇരുവരും ഹൈക്കോടതിക്ക് മുന്നിലെത്തിയത്. തുടർന്ന് അവിടെവെച്ച് വിഷം കഴിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തനിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമാണെന്നും, ഈ കേസിൽ തനിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നുവെന്നും വിനു നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ജാമ്യം ലഭിച്ചിട്ടും പോലീസ് തന്നെ വേട്ടയാടുകയാണെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയത്തിൽ പോലീസ് നടപടികൾക്കെതിരെ ഇരുവരും നിരന്തരം പരാതികൾ ഉന്നയിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

