ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ ദാരുണ സംഭവം. സ്വകാര്യ ക്ലിനിക്കിൽ വെച്ച് രോഗിയെ പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ കുഴഞ്ഞുവീണ് മരണമടഞ്ഞു.
മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോ. ദേവാനന്ദ് (74) ആണ് അന്തരിച്ചത്.
തൃശൂർ സ്വദേശിയാണ് അദ്ദേഹം. രോഗിയെ പരിശോധിക്കുന്നതിനിടയിലുണ്ടായ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്.

