തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങിയതിന്റെ 35-ാമത് ചരമവാർഷിക ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാര വളപ്പിലെ പഞ്ചവടിയിൽ നടന്ന ചടങ്ങിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാരാജാവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.
മന്ത്രി കെ. മുരളീധരൻ, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി, ആദിത്യ വർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്മാരകസമിതി നേതാക്കളായ പാലോട് രവി, എസ്.എൻ.രഘുചന്ദ്രൻ നായർ, ശാസ്തമംഗലം മോഹനൻ, ജേക്കബ്ബ് എബ്രഹാം, സൻലാൽ, ശ്രീചിത്ര സതീഷ്, കരമന ജയൻ, ലംബോധരൻ നായർ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു. കൂടാതെ, അശ്വാരൂഢ സേന, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ, വള്ളക്കടവ് യത്തീം ഖാനയിലെ അന്തേവാസികൾ, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ എന്നിവർ പുഷ്പാർച്ചനയിൽ പങ്കാളികളായി.
ഇതോടനുബന്ധിച്ച് കിഴക്കേക്കോട്ട പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന സ്മരണാഞ്ജലി പരിപാടി ആദിത്യ വർമ ഉദ്ഘാടനം ചെയ്തു.
പൗരസമിതി പ്രസിഡന്റ് പി.കെ.എസ്.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവരാത്രി ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ രാജരാജവർമ, സിഎംപി ജില്ലാ സെക്രട്ടറി എം.ആർ.മനോജ്, സെൻസർ ബോർഡ് അംഗം മുക്കംപാലമൂട് രാധാകൃഷ്ണൻ, നാദം കേരള സെക്രട്ടറി പനമൂട് വിജയകുമാർ, മുകേഷ് മോഹൻ എന്നിവർ സംസാരിച്ചു. പൗരസമിതി ഭാരവാഹികളായ പവിത്രൻ കിഴക്കേനട, മോഹൻ കരമന, ഗോപൻ ഗോകുലം, പ്രിയ പവിത്രൻ, സതീഷ് വാര്യത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

