വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച മണ്ഡലത്തിൽ സന്ദർശനം നടത്തും. മണ്ണിടിച്ചിൽ ദുരന്തം നടന്ന കള്ളാടി പ്രദേശം സന്ദർശിക്കുന്ന അവർ, അപകടത്തിൽ പരിക്കേറ്റവരെ നേരിൽ കണ്ട് വിവരങ്ങൾ ആരായും.
കഴിഞ്ഞ കുറച്ചു നാളുകളായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്തബാധിതരെ സന്ദർശിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം മണ്ഡലത്തിലെത്തുന്നവരാണ് ഇരുവരുമെന്നായിരുന്നു ഉയർന്നു വന്ന പ്രധാന ആരോപണം.
ജൂലൈ 8-ന് രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ ദുരന്തമുണ്ടായത്. തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു സംഭവം.
നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ രണ്ട് തരത്തിലുള്ള അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. ഇതിൻപ്രകാരം, മരണപ്പെട്ട
7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി കൈമാറും. കൂടാതെ, പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

