ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം ശ്രദ്ധേയമാകുന്നു. ഗ്രീൻവാലി പബ്ലിക് സ്കൂൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ചെക്ക് ടു ഡ്രഗ്സ്– ചിൽഡ്രൻസ് ചെസ് കാർണിവൽ–2026’ എന്ന പരിപാടി ഓഗസ്റ്റ് 1-ന് കോതമംഗലത്താണ് നടക്കുന്നത്.
രാവിലെ 9 മണിക്ക് കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ അങ്കണത്തിൽ വെച്ചാണ് മത്സരങ്ങൾ ആരംഭിക്കുക. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മകമായ വിനോദങ്ങളിൽ അവരെ പങ്കാളികളാക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
അണ്ടർ 9, അണ്ടർ 12, അണ്ടർ 15 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിജയികൾക്കുള്ള പുരസ്കാരങ്ങൾ
ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന സ്കൂളിന് ചാംപ്യൻസ് ട്രോഫി സമ്മാനിക്കും. ഇതിനു പുറമെ ഫസ്റ്റ് റണ്ണർ അപ്, സെക്കൻഡ് റണ്ണർ അപ് ട്രോഫികളും നൽകും.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3500, 2500, 1500 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
കൂടാതെ, ഓരോ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 വീതം കുട്ടികൾക്ക് 6 മാസത്തേക്ക് സൗജന്യമായി ബാലപ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതിനുള്ള അവസരവുമുണ്ട്. മത്സരത്തിന് ആവശ്യമായ ചെസ് ബോർഡുകളും അനുബന്ധ സാമഗ്രികളും സംഘാടകർ ലഭ്യമാക്കും.
താല്പര്യമുള്ള വിദ്യാർഥികൾ ജൂലൈ 27-നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 86066 36986, 95445 14687 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

