തിരുവനന്തപുരം: യുഎസ് കമ്പനിയായ കോറോ ഹെൽത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം അധികമായി നൽകാൻ ധാരണയായി.
കമ്പനി അധികൃതരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് തൊഴിൽ മന്ത്രി **ബിന്ദു കൃഷ്ണ** അറിയിച്ചു. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകാനായിരുന്നു കമ്പനിയുടെ തീരുമാനം.
ഇതിനു പുറമെയാണ് അഞ്ച് മാസത്തെ മൊത്ത ശമ്പളം കൂടി ഈ മാസം 26-ന് വിതരണം ചെയ്യാമെന്ന് കമ്പനി അധികൃതർ സമ്മതിച്ചത്. **ഉമാ തോമസ്** എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു.
തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ലേബർ കമ്മിഷണർ, സ്പെഷ്യൽ സെക്രട്ടറി തുടങ്ങിയ തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പിരിച്ചുവിടപ്പെട്ട
ജീവനക്കാർക്ക് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റർ എന്നിവ ഉൾപ്പെടെ ഭാവിയിൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ രേഖകളും കമ്പനി നൽകും. കൂടാതെ, ഇവർക്ക് മറ്റ് കമ്പനികളിൽ ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി **ബിന്ദു കൃഷ്ണ** വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

