ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് നിർണ്ണായക അറിയിപ്പുമായി ഗൂഗിൾ രംഗത്ത്. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന ആൻഡ്രോയിഡ് ബാക്കപ്പ് സൗകര്യം ഇനി മുതൽ ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജ് പരിധിക്കുള്ളിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
ഇത് സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് ഇമെയിൽ മുഖേന ലഭ്യമായി തുടങ്ങിയിട്ടുണ്ട്. “New Android Backup Storage Policy & Controls” എന്ന വിഷയത്തിൽ അയച്ച ഇമെയിലിൽ, “all data included in your Android device backups will begin counting towards your Google Account storage limit” എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഈ പരിഷ്കാരം അടുത്ത 45 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ഇതോടെ ഫോൺ ബാക്കപ്പുകൾ അക്കൗണ്ടിലെ മൊത്തം സ്റ്റോറേജ് ഉപയോഗത്തെ ബാധിക്കും.
നിശ്ചയിച്ചിട്ടുള്ള സ്റ്റോറേജ് പരിധി പൂർത്തിയായാൽ, തുടർന്ന് ഫോണിലെ ബാക്കപ്പ് പ്രക്രിയ താനേ നിലയ്ക്കുന്നതാണ്. അതേസമയം, ഈ മാറ്റം ഉപയോക്താക്കൾക്ക് വലിയ ആശങ്ക നൽകേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
ഫോട്ടോകളും വീഡിയോകളും ഇതിനകം തന്നെ സ്റ്റോറേജ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, പുതിയ ബാക്കപ്പ് നയത്തിലൂടെ ഏകദേശം 30 മുതൽ 60 മെഗാബൈറ്റ് വരെ മാത്രമാണ് അധികമായി സ്റ്റോറേജ് ഉപയോഗം വരാൻ സാധ്യതയുള്ളത്. ബാക്കപ്പ് നിയന്ത്രിക്കുന്നതിനായി കൂടുതൽ വ്യക്തതയുള്ള സംവിധാനങ്ങളും ഗൂഗിൾ ഒരുക്കുന്നുണ്ട്.
Android 9-ഉം അതിനു മുകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ഡാറ്റയും ആപ്പുകളും മാത്രം ബാക്കപ്പ് ചെയ്യാൻ സാധിക്കും.
വലിയ ഫയലുകൾ കൈകാര്യം ചെയ്യുന്ന ആപ്പുകളുടെ ബാക്കപ്പ് ഒഴിവാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. Google One ആപ്പ് വഴിയോ അല്ലെങ്കിൽ ഫോൺ ക്രമീകരണങ്ങളിലെ ബാക്കപ്പ് സെറ്റിംഗ്സ് വഴിയോ ഈ മാറ്റങ്ങൾ പരിശോധിക്കാനും നിയന്ത്രിക്കാനും സൗകര്യമുണ്ടാകും.
ഈ മാറ്റം വഴി ക്ലൗഡ് ബാക്കപ്പുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഗൂഗിളിന്റെ പക്ഷം. നിലവിൽ ഏതൊക്കെ ആപ്പുകളാണ് ബാക്കപ്പ് ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് പുതിയ സംവിധാനത്തിലൂടെ പരിഹരിക്കപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

