റോട്ടറി ക്ലബ് ഓഫ് കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സമർപ്പണം’ സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി അയ്മനം പുലിക്കുട്ടിശ്ശേരിൽ ഹന്ന ഭവനിലെ അന്തേവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റിലേറ്റീവ്സ് ക്ലബ് തെക്കേത്തലയ്ക്കലുമായി സഹകരിച്ചാണ് ഈ സേവന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
അന്തേവാസികൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചത്. ജനറൽ മെഡിക്കൽ പരിശോധനകൾക്ക് പുറമെ, ഹൃദയ സംബന്ധമായ പരിശോധനകൾ, പ്രമേഹ നിർണ്ണയ പരിശോധനകൾ, കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആരോഗ്യ പരിശോധനകൾ എന്നിവ ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കി.
പരിപാടിയിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് പി.പി. മാത്യു, കാർഡിയോളജിസ്റ്റ് ഡോ.
ഫിലിപ്പോസ് ജോൺ, സുപ്രീംകോടതി അഭിഭാഷകൻ ഡോ. ജോസ് അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

