ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രൗഢഗംഭീരമായ വള്ളസദ്യ മഹോത്സവത്തിന് തുടക്കം കുറിച്ചു. സാംസ്കാരികത്തനിമയും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ഒത്തുചേർന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
ചെറുകോൽ കരയിലെത്തി തിരുവിതാംകൂർ മാർത്താണ്ഡവർമ മഹാരാജാവിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഇടശേരിമല പള്ളിയോടം നീരണയുകയും ചെയ്തു.
ക്ഷേത്രദർശനത്തിന് ശേഷം പടിഞ്ഞാറേ ഊട്ടുപുരയിലെത്തിയ കേന്ദ്രമന്ത്രി ഭഗവാന് മുൻപിൽ സദ്യ വിളമ്പുകയും, തുടർന്ന് നടന്ന വള്ളസദ്യയിൽ പങ്കുചേരുകയും ചെയ്തു. ആചാരപരമായ ചടങ്ങുകൾക്ക് മന്ത്രി കെ.
മുരളീധരൻ നേതൃത്വം നൽകി. രാവിലെ 11.30-ഓടെ മേലുകര പള്ളിയോടം ക്ഷേത്രക്കടവിൽ എത്തിയതോടെയാണ് വള്ളസദ്യയുടെ ഔദ്യോഗിക നടപടികൾ ആരംഭിച്ചത്.
മന്ത്രി കെ. മുരളീധരൻ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, പള്ളിയോട
സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ എന്നിവരുടെ നേതൃത്വത്തിൽ പള്ളിയോട
കരക്കാരെ താലപ്പൊലിയോടെയാണ് സ്വീകരിച്ചത്. ക്ഷേത്ര മേൽശാന്തി എസ്.എസ്.
നാരായണൻപോറ്റി ശ്രീകോവിലിൽ നിന്നും എത്തിച്ച ദീപം, കെ.വി. സാംബദേവൻ വഴി മന്ത്രി കെ.
മുരളീധരന് കൈമാറി. തുടർന്ന് മന്ത്രി ദീപം പകർന്നതോടെയാണ് സദ്യവട്ടങ്ങൾ വിളമ്പിത്തുടങ്ങിയത്.
സദ്യയുടെ സമയത്ത് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നത് ഭക്തരിൽ ആവേശം പകർന്നു. 44 വിഭവങ്ങളും കരക്കാർ പാടിച്ചോദിക്കുന്ന 20 വിഭവങ്ങളും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയാണ് ഭക്തർക്ക് വിളമ്പിയത്.
ആന്റോ ആന്റണി എംപി, മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എംഎൽഎ വർഗീസ് മാമ്മൻ, ഗായകൻ ജി.
വേണുഗോപാൽ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ മാത്രം 10 പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ അണിനിരന്നത്.
ക്ഷേത്രത്തിലെ 10 ഊട്ടുപുരകളും നിറഞ്ഞ് വള്ളസദ്യ നടന്നു. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം വഴി എത്തിയ തീർഥാടകർക്കും, വിനായക ഓഡിറ്റോറിയത്തിൽ മറ്റ് പള്ളിയോടക്കരക്കാർക്കും സദ്യ ഒരുക്കിയിരുന്നു.
പമ്പയുടെ ഇരുകരകളിലുമായി 52 പള്ളിയോടക്കരകളാണ് പാർഥസാരഥിക്കുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

