ന്യൂയോർക്ക് ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകിരീടത്തിൽ മുത്തമിട്ടു. മത്സരത്തിന്റെ തുടക്കം മുതൽ ആധികാരികമായ പ്രകടനം കാഴ്ചവെച്ച സ്പാനിഷ് ടീമിനായി, രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ആണ് വിജയഗോൾ കണ്ടെത്തിയത്.
106-ാം മിനിറ്റിലായിരുന്നു നിർണായകമായ ഈ ഗോൾ പിറന്നത്. സ്പെയിനിന്റെ ഈ നേട്ടം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2010-ലെ ലോകകപ്പ് ഫൈനലിൽ 116-ാം മിനിറ്റിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ആരാധകർ ഇപ്പോൾ ഓർത്തെടുക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു വസ്തുത, സ്പെയിനിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിലും വിജയഗോൾ നേടിയത് ബാഴ്സലോണ താരങ്ങളാണെന്നതാണ്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റോഡ്രി ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിന്റെ മധ്യനിരയിൽ നിർണായക സാന്നിധ്യമായിരുന്ന റോഡ്രിയുടെ പ്രകടനം സ്പെയിനിന്റെ കിരീട
നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കിയപ്പോൾ, ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.
ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയതെന്നത് അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വിളിച്ചോതുന്നു. 10 ഗോളുകൾ അടിച്ചുകൂട്ടിയ എംബാപെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
മത്സരത്തിൽ സ്പെയിൻ സമ്പൂർണ്ണ ആധിപത്യം പുലർത്തിയപ്പോൾ അർജന്റീനയ്ക്ക് ലക്ഷ്യത്തിലേക്ക് ഉതിർക്കാനായത് വെറും രണ്ട് ഷോട്ടുകൾ മാത്രമായിരുന്നു. 90-ാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി.
പത്ത് പേരായി ചുരുങ്ങിയ ശേഷം ഏകദേശം 30 മിനിറ്റോളം സ്പെയിനിന്റെ മധ്യനിരയുടെ മുന്നിൽ അർജന്റീന പതറുന്ന കാഴ്ചയാണ് കണ്ടത്. പരുക്കൻ ശൈലിയിലേക്ക് മാറിയത് അർജന്റീനയുടെ മുന്നേറ്റങ്ങളെയും ബാധിച്ചു.
എങ്കിലും, അവസാന നിമിഷങ്ങളിൽ അർജന്റീന നടത്തിയ ചില നീക്കങ്ങളെ സ്പെയിൻ പ്രതിരോധം കൃത്യമായി നേരിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

