സോനം വാങ്ചുക് നിലവില്‍ ചികിത്സ തുടരുന്ന സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ കോടതി വിസമ്മതിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യം കോടതി കാണുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് മിനി പുഷ്കര്‍ണ്ണ, ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ജൂലൈ 24-ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും.
അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രിയില്‍ പ്രവേശിക്കാന്‍ സോനം വാങ്ചുക് സ്വമേധയാ തയ്യാറായിരുന്നില്ല.
ഈ പ്രത്യേക സാഹചര്യത്തില്‍ രോഗിയുടെ ജീവന് രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

