പാലാ: മാർ സ്ലീവാ മെഡിസിറ്റിയും മേവെള്ളൂർ സുകൃതം സൗഹൃദവേദിയും സംയുക്തമായി ബേസിക് ലൈഫ് സപ്പോർട്ട് (BLS), സിപിആർ എന്നിവയിൽ പൊതുജനങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ.
ബിനിമോൻ എംഎൽഎ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഓരോ വ്യക്തിക്കും അറിഞ്ഞിരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി അനസ്തീസിയ വിഭാഗം മേധാവി ഡോ.
മഞ്ജിത്ത് ജോർജ് മുഖ്യസന്ദേശം നൽകി. മാർ സ്ലീവാ മെഡിസിറ്റിയിലെ അനസ്തീസിയ വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
പരിപാടിയിൽ വെള്ളൂർ എസ്എച്ച്ഒ എം. റിയാസ്, ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.
സിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. കെ.
കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, കോ-ഓർഡിനേറ്റർ ടി. വി.
ബേബി, ജിജോ മാത്യു, ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

