നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. ‘വിസിറ്റർ’ എന്ന ചലച്ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.
“താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം” എന്നായിരുന്നു നടന്റെ പരാമർശം. തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നടി തൃഷയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വാർത്തകളെ മുൻനിർത്തി തമാശരൂപേണയാണ് താൻ ഇക്കാര്യം പറഞ്ഞതെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.
എങ്കിലും, ഈ പരാമർശം തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. നിരവധി തമിഴ് ഓൺലൈൻ മാധ്യമങ്ങളും വ്ലോഗർമാരും ഈ വീഡിയോ ഏറ്റെടുത്തതോടെ വിജയ് ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിനു പിന്നാലെ, ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി ഔദ്യോഗികമായി നടനെതിരെ വിമർശനവുമായി എത്തി. ധ്യാൻ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ” എന്നാണ് അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
എന്നാൽ, ഈ നടപടിക്ക് പിന്നാലെ ടിവികെ കേരള കമ്മിറ്റിക്ക് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. നടനെ പിന്തുണച്ചുകൊണ്ട് മലയാളികളായ വിജയ് ആരാധകർ തന്നെ രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.
ഒരു തമാശയെ ആ രീതിയിൽ മാത്രം കാണണമെന്നും, ധ്യാൻ ശ്രീനിവാസൻ എപ്പോഴും കാര്യങ്ങൾ തമാശരൂപേണ അവതരിപ്പിക്കുന്ന വ്യക്തിയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നു. “ഒരു തമാശ ആസ്വദിക്കാന് കഴിയാത്ത പോസ്റ്റ് ഉടമ വിജയ് അറിയണ്ട
ഇതൊന്നും. ധ്യാനിനെ തൊട്ട് കളിക്കണ്ട, സംഭവം ഞാനും ഒരു വിജയ് ഫാൻ ആണ് എന്നാലും പറയാം വെറുതെ ധ്യാനിനെ കേറി ചൊറിഞ്ഞു ഉള്ള വിലയും കളയണ്ട” തുടങ്ങിയ പ്രതികരണങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
ഇതോടെ ടിവികെ കേരളയുടെ നിലപാടിനെതിരെ ആരാധകരിൽ ഒരു വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

