ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിലാണ് പരിക്കേറ്റ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ പന്നി നടക്കാൻ കഴിയാത്ത അവസ്ഥയിൽ ചതുപ്പിൽ കിടക്കുകയായിരുന്നു.
ഇന്നലെ രാവിലെ നാട്ടുകാരാണ് ഈ കാഴ്ച ആദ്യം കണ്ടത്. സംഭവത്തെ തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
വിവരമറിഞ്ഞയുടൻ ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി രാജേഷ്, സോജൻലാൽ സി എന്നിവർ സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ പ്രാഥമിക നടപടികൾ സ്വീകരിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പന്നി അതീവ ആക്രമണകാരിയായി മാറുകയും ഭീഷണി ഉയർത്തുകയും ചെയ്തു.
ജനവാസ മേഖലയിൽ തുടരുന്നത് അപകടമാണെന്ന് ബോധ്യപ്പെട്ടതോടെ പന്നിയെ വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

