തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഹൈക്കോടതിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശനം നടത്തി.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരിട്ടെത്തിയാണ് ആശുപത്രിയിലെ ക്രമീകരണങ്ങളും പ്രവർത്തനങ്ങളും പരിശോധിച്ചത്. സംഘത്തിൽ ജസ്റ്റിസ് ബസന്ത് ബാലാജി, അമിക്കസ് ക്യൂറി രാം കുമാർ നമ്പ്യാർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. രോഗികളുടെ അവകാശ സംരക്ഷണം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവന ലഭ്യത എന്നിവ പരിശോധനാ വിഷയങ്ങളായി.
ആശുപത്രി സെല്ലുകളുടെ ശോചനീയാവസ്ഥ, ഉപകരണങ്ങളുടെ കാലപ്പഴക്കം തുടങ്ങിയ കാര്യങ്ങളിൽ സംഘം കൃത്യമായ വിവരങ്ങൾ ആരാഞ്ഞു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും സംഘം വിലയിരുത്തി.
തുടർച്ചയായ പരാതികളെത്തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

