ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാജൻ ജോസഫ് എന്നയാളെ കോടതി റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെത്തുടർന്ന്, ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് അടൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും അന്ന് ജാമ്യം ലഭിച്ചു പുറത്തിറങ്ങി.
എന്നാൽ, ജാമ്യത്തിലിറങ്ങിയ അന്നു രാത്രി തന്നെ സമൂഹമാധ്യമങ്ങൾ വഴി ഇയാൾ വീണ്ടും അധിക്ഷേപങ്ങൾ തുടർന്നതായി പരാതി ഉയർന്നു. ഇതേത്തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും പരാതി നൽകുകയും, എസ്ഐ ജി.എസ്.
ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി എറണാകുളത്തുനിന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തവണ ഐടി ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കിയത്.
ജാമ്യത്തിലിറങ്ങിയിട്ടും സമാനമായ കുറ്റം ആവർത്തിച്ച സാഹചര്യത്തിൽ പ്രതിക്ക് കോടതി ജാമ്യം നിഷേധിക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. 2025 ഒക്ടോബർ മുതൽ ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ ഇയാൾ പ്രചരിപ്പിച്ചിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
അന്ന് പരാതി നൽകിയിരുന്നെങ്കിലും അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്നും അധിക്ഷേപങ്ങൾ തുടർന്ന സാഹചര്യത്തിലാണ് നിയമനടപടികൾ കർശനമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

