ക്രിക്കറ്റ് ലോകം സങ്കടത്തോടെയാണ് ആ വാർത്ത കേട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസതാരം ഗാരി സോബേഴ്സ് (89) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാർബഡോസിലെ വസതിയിൽ വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
മകൻ ഡാനിയേൽ സോബേഴ്സ് ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ കരിയറിൽ 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഗാരി സോബേഴ്സ്, 8032 റൺസാണ് അടിച്ചുകൂട്ടിയത്.
കൂടാതെ, ബൗളിംഗിൽ 235 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് പുലർത്തിയിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഗാരി സോബേഴ്സ് ഉടമയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

