കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി മന്ത്രി സി.പി.ജോൺ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് സ്ത്രീകൾ നടത്തിയത്.
ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 87 ശതമാനം വർധിച്ച് 12.12 ലക്ഷമായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിലെ വർധന
ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ സ്ത്രീകളാണ്.
അതേസമയം, ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ഉൾപ്പെടെയുള്ള ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി ഉയർന്നു.
ഗവി, നെല്ലിയാമ്പതി, പൊന്മുടി, മലക്കപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വനിതാ യാത്രക്കാരുടെ എണ്ണത്തിലും പ്രകടമായ വർധനയുണ്ടായി. പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ജനങ്ങളുടെ ചുവടുമാറ്റം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സഹായകരമായി.
ഈ പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക വശങ്ങൾ സംബന്ധിച്ച് ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ പഠനം നടത്തും. സുരക്ഷയും മറ്റ് വികസന പ്രവർത്തനങ്ങളും
കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പ്രധാന റോഡുകളിലെ സീബ്രാ ക്രോസിങ്ങുകളുടെ വീതി 3 മീറ്ററിൽ നിന്ന് 6 മീറ്ററായി ഉയർത്തും.
വാഹന അപകടങ്ങളിൽ പെടുന്നവർക്ക് ചികിത്സാ സഹായമായി 1.5 ലക്ഷം രൂപ വരെ ലഭിക്കുന്ന പിഎം റാഹത് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആദ്യത്തെ സഹായം വിതരണം ചെയ്തു.
മോട്ടർ വാഹന വകുപ്പിൽ പിഎസ്സി വഴി 60 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് സമഗ്ര ഗതാഗത സാക്ഷരതാ യജ്ഞം സംഘടിപ്പിക്കാനും പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
വേളി – കഠിനംകുളം ജലപാതയിൽ സൗരോർജ ബോട്ട് സർവീസുകൾ ഉടൻ ആരംഭിക്കും. കൂടാതെ, കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട
പരാതികൾ 24 മണിക്കൂറും അറിയിക്കുന്നതിനായി 149 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തനസജ്ജമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

