സംസ്ഥാന സർവീസിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഭരണപരമായ ആവശ്യകതകൾ മുൻനിർത്തിയാണ് വകുപ്പുകളിൽ പുനർവിന്യാസം നടത്തിയിരിക്കുന്നത്.
എൻ. പ്രശാന്ത് നിലവിലുള്ള കായിക വകുപ്പ് സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമെ, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും.
ആരോഗ്യ വകുപ്പ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഷർമിള മേരി ജോസഫ്, ഇനി മുതൽ ആയുഷ് വകുപ്പിന്റെ കൂടി ചുമതല നിർവഹിക്കും. ജല അതോറിറ്റി എം.ഡി സ്ഥാനത്ത് നിന്ന് കെ.
ഇമ്പശേഖറിനെ മാറ്റി, സാംസ്കാരിക വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇതിനു പുറമെ സഹകരണ രജിസ്ട്രാറിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
ജല അതോറിറ്റിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി എസ്. പ്രേം കൃഷ്ണനെ നിയമിച്ചു.
ഇതു കൂടാതെ, ഡൽഹി റസിഡൻറ് കമ്മീഷണർ ഉൾപ്പെടെയുള്ള തസ്തികകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

