തിരുവനന്തപുരത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പിന്തുണയുമായി പ്രവർത്തകർ അണിനിരന്നു. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രകടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീണ്ടുനിന്നു.
താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് വൈസ് പ്രസിഡന്റുമായ എം സംഗീത് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. ദില്ലിയിൽ നടന്ന എൻഎസ്എസ് യൂണിയൻ പരിപാടിക്കിടെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സുരേഷ് ഗോപിയും ജി സുകുമാരൻ നായർക്കെതിരെ നടത്തിയ വിമർശനങ്ങളും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ബന്ധപ്പെട്ട
കൂടിക്കാഴ്ചാ വിവാദങ്ങളും ചർച്ചയായ സാഹചര്യത്തിലാണ് തലസ്ഥാനത്ത് പ്രകടനം സംഘടിപ്പിച്ചത്. അതേസമയം, ഏതെങ്കിലും ഒരു സംഘടനക്കോ നേതാവിനോ എതിരായല്ല പ്രതിഷേധമെന്നും, ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

