കെഎസ്യുവിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ട് കെപിസിസി വക്താവ് ജിന്റോ ജോൺ രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.
താൻ കടന്നുവന്ന വഴികളെയും ഒപ്പം നിന്നവരെയും കേവലം ചവിട്ടുപടികളായി മാത്രം കാണുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്ന് ജിന്റോ ജോൺ കുറ്റപ്പെടുത്തി. “വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമെന്ന്” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അധികാരത്തിലെത്തിയ ശേഷം നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുന്നത് ഒരു ശീലമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോയെന്നും വിമർശനം.” രാഷ്ട്രീയ മണ്ഡലങ്ങളിൽ കണ്ടുവരുന്ന കപടതകളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
“അക്കാദമിക, രാഷ്ട്രീയ രംഗങ്ങൾ മുതൽ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാൻ കഴിയും. അവർ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ സമർത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവൽക്കരണത്തിലൂടെ അനുദിനം മുന്നേറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജിന്റോ ജോൺ” വ്യക്തമാക്കുന്നു.
കൂടാതെ, രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും ഇത്തരം സാഹചര്യങ്ങളിൽ സജീവമാണെന്ന വിമർശനവും അദ്ദേഹം മുന്നോട്ടുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

