സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി രംഗത്തെത്തി. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തുവന്നത്.
പകൽ വെളിച്ചത്തിൽ സൺ ഉഷാറാക്കും എന്നാൽ രാത്രി സണ്ണി എടങ്ങേറാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മൺസൂൺ കാലത്തും അപ്രതീക്ഷിതമായി അനുഭവപ്പെടുന്ന അതിശക്തമായ ചൂടിനിടയിൽ രാത്രികാലങ്ങളിൽ വൈദ്യുതി തടസ്സം നേരിടുന്നത് ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.
വൈദ്യുതി നിയന്ത്രണം എത്ര നാൾ കൂടി തുടരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യാഴാഴ്ച രാവിലെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും നിയന്ത്രണം എത്ര കാലം നീളുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ട
ബാധ്യത സർക്കാരിനുണ്ടെന്നും, കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. നിലവിലെ സാഹചര്യം ഭരണപരാജയമായി കാണേണ്ടതില്ലെന്നും, മുൻപ് ഇടതുസർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

