സംസ്ഥാനത്തെ ഭൂരിഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ യാത്രക്കാർക്ക് കടുത്ത ദുരിതമാകുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഈ ഇരിപ്പിടങ്ങൾ മാറ്റി പകരം സൗകര്യപ്രദമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠനം നടത്താൻ പൊതുമരാമത്ത് വകുപ്പിന് കമ്മീഷൻ നിർദേശം നൽകി.
എറണാകുളം എടത്തല സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ ഉപയോഗിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾക്കും നടുവേദനയ്ക്കും കാരണമാകുന്നുവെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻകൈയെടുത്ത് നടപ്പിലാക്കിയ ഈ ഇരിപ്പിടങ്ങൾക്കെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ആളുകൾ കിടന്നുറങ്ങുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള സ്റ്റീൽ പൈപ്പുകൾ ഇരിപ്പിടങ്ങളായി ക്രമീകരിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
എന്നാൽ, യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകിക്കൊണ്ട് നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇത് സംബന്ധിച്ച സാധ്യതകൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

