ന്യൂഡൽഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) ഔദ്യോഗികമായി വ്യക്തമാക്കി. ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട
ഒരു വിവരവും പുറത്തായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്ന് മാത്രമാണ് ഡേറ്റ ചോർച്ചയുണ്ടായതെന്ന് കോർപ്പറേഷൻ വിശദീകരിച്ചു.
ആണവ പ്ലാന്റിന്റെ പ്രധാനപ്പെട്ട വിശദാംശങ്ങളും രേഖകളും പൂർണ്ണമായും സുരക്ഷിതമാണെന്ന് എൻപിസിഐഎൽ ഉറപ്പുനൽകി.
നേരത്തെ, കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട 19,000-ലധികം രഹസ്യരേഖകൾ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്ന് ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. യോട്ട
എന്ന മൂന്നാംകക്ഷിയുടെ ഡേറ്റാ സെന്ററിൽ സൂക്ഷിച്ചിരുന്ന ഫയലുകളാണ് ചോർന്നതെന്ന് റിലയൻസ് ഗ്രൂപ്പും നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ സംഭവം ആണവനിലയത്തിന്റെ പ്രവർത്തനത്തെയോ സുരക്ഷയെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

