ആലപ്പുഴയിലെ പൊതുവേദിയിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ അമ്പലപ്പുഴ മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ജി സുധാകരനെതിരെ നിയമനടപടികളുമായി സിപിഐഎം മുന്നോട്ട്. പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിന് മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി നേതാവ് വി ജി വിഷ്ണു വക്കീൽ നോട്ടീസ് അയച്ചു.
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. പാർട്ടി നേതാക്കളെ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’, ‘കഞ്ചാവ് കടത്തുകാർ’ എന്നിങ്ങനെ അഭിസംബോധന ചെയ്ത നടപടി അതീവ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം കാണുന്നത്.
ആലപ്പുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നുജി സുധാകരൻ വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. “തങ്ങളുടെ സമുന്നതരായ നേതാക്കളെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും” എന്ന് വി ജി വിഷ്ണു പ്രതികരിച്ചു.
മന്ത്രി സജി ചെറിയാൻ, എച്ച് സലാം തുടങ്ങിയ നേതാക്കളെയും പാർട്ടിയിലെ സാധാരണ പ്രവർത്തകരെയും ഒരേപോലെ അപമാനിക്കുന്നതാണ് ജി സുധാകരന്റെ വാക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് കഞ്ചാവ് കടത്തുകാരാണെന്ന ആരോപണം പാർട്ടിക്ക് വലിയ പ്രതിച്ഛായാ ഭംഗം ഉണ്ടാക്കിയതായാണ് വിലയിരുത്തൽ.
മുമ്പും ജി സുധാകരനും പാർട്ടി നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഇത്തരമൊരു നിയമനടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. ജി സുധാകരൻ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

