കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ശങ്കരവയലിൽ വീടിനുള്ളിൽ നിന്നും മോഷണം പോയ സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചു. ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നരപ്പവൻ സ്വർണമാണ് ഒരാഴ്ചയ്ക്ക് ശേഷം വീടിന്റെ പിൻവശത്തുള്ള ചെടിച്ചട്ടിയിൽ നിന്ന് കണ്ടെടുത്തത്.
സംഭവത്തെ തുടർന്ന് കഴിഞ്ഞ 11-ാം തീയതി കൂരാച്ചുണ്ട് പൊലീസിൽ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം നടന്നുവരികയായിരുന്നു.
നാട്ടുകാരുടെ ഇടപെടലുകളും അന്വേഷണവും ശക്തമായ സാഹചര്യത്തിൽ, പിടിക്കപ്പെടുമെന്ന ഭയത്താലാവാം മോഷ്ടാവ് ആഭരണങ്ങൾ തിരികെ എത്തിച്ചതെന്ന് കരുതുന്നു. വീടിന്റെ മുൻവശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല.
ഇന്നലെ രാവിലെ സ്വർണം കണ്ടെത്തിയ ഉടൻ തന്നെ വിവരം കൂരാച്ചുണ്ട് പൊലീസിനെ അറിയിക്കുകയുണ്ടായി. അതേസമയം, കേസിൽ ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും എത്തിച്ച് പരിശോധന നടത്തണമെന്ന് വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സ്വർണത്തിൽ നിന്ന് വിരലടയാളം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വീട്ടമ്മയെക്കൊണ്ട് തന്നെ മാല ചെടിച്ചട്ടിയിൽ നിന്ന് എടുപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

