നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് വ്ലോഗർ ഷെഫീന ബീവി നടത്തിയ പരാമർശങ്ങൾക്കെതിരെ നടി സരിത ബാലകൃഷ്ണൻ രംഗത്ത്. വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ അതീവ ഗൗരവത്തോടെയാണ് സോഷ്യൽ മീഡിയയും പൊതുസമൂഹവും കാണുന്നത്.
വിഷയത്തിൽ സരിത ബാലകൃഷ്ണൻ നടത്തിയ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകുന്നു: “ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലെ ചില ‘ബീവികൾ ‘ ഇപ്പഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു പുണ്യപ്രവർത്തി ചെയ്ത് കൈയ്യടി വാങ്ങാൻ നോക്കിയതാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ ബീവി .
നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അവർ കാച്ചിവിട്ട മുത്തശ്ശിക്കഥകൾ കേട്ടാൽ തോന്നും, നാടിന്റെ സംസ്കാരം മുഴുവൻ കാത്തുസൂക്ഷിക്കുന്നത് ഈ ഒരു മൊബൈൽ ക്യാമറയ്ക്കും റിംഗ് ലൈറ്റിനും പിന്നിലിരിക്കുന്ന ഈ ബീവി ആണെന്ന് !
സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ലെങ്കിലും, അയൽപക്കത്തെ കുട്ടി എന്ത് ഉടുത്തു, എങ്ങോട്ട് നടന്നു എന്ന് ജനലിലൂടെ നോക്കി കുശുമ്പ് പറയുന്ന പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഇത്തരം ബീവികൾ . പണ്ടൊക്കെ ഇത് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നത് ‘ഫേസ്ബുക്ക് ലൈവ്’ വഴി നാലുലക്ഷം പേരെ കാണിക്കുന്നു എന്ന് മാത്രം.” സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണതകളെ രൂക്ഷമായി വിമർശിച്ച സരിത ബാലകൃഷ്ണൻ, വ്യൂസ് നേടാൻ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന രീതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി.
വിമർശനങ്ങളെ തുടർന്ന് വ്ലോഗർക്ക് വീഡിയോ നീക്കം ചെയ്യേണ്ടി വന്നതും വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ദയ സുജിത്ത് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ, “ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ…” എന്ന ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ട് തനിക്ക് നേരെ ഉയർന്ന സൈബർ അധിക്ഷേപങ്ങളെ അവർ നേരിട്ടു. വസ്ത്രധാരണവും വ്യക്തിജീവിതവും സ്വന്തം തീരുമാനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു തലമുറയുടെ ആത്മവിശ്വാസമാണ് ദയ സുജിത്തിന്റെ ഈ നിലപാടുകളിലൂടെ വ്യക്തമാകുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

