സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പൊതുപരീക്ഷയുടെ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. നേരത്തെ ജൂൺ അവസാനവാരത്തിൽ നിശ്ചയിച്ചിരുന്ന ഫലപ്രഖ്യാപനം പിന്നീട് 2026 ജൂലൈ 15-ലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും, അനിവാര്യമായ കാരണങ്ങളാൽ പ്രഖ്യാപനം വീണ്ടും നീളുകയായിരുന്നു.
പരീക്ഷാഫലം ലഭ്യമാകുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്:
dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in. ഇവ കൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോറുകൾ പരിശോധിക്കാവുന്നതാണ്.
2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെയാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.15 വരെയായിരുന്നു പരീക്ഷാ സമയം.
തിയറി പരീക്ഷയ്ക്കായി 80 മാർക്കും, ഇന്റേണൽ അസസ്മെന്റ് അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷകൾക്കായി 20 മാർക്കും ഉൾക്കൊള്ളിച്ചാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് വൺ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ജൂൺ 2-നായിരുന്നു ഫലപ്രഖ്യാപനം നടന്നത്. അന്ന് റഗുലർ സ്കൂൾ വിഭാഗത്തിൽ 62.28 ശതമാനം വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ വർഷം 3,83,647 റഗുലർ വിദ്യാർത്ഥികളും, 1,572 ടെക്നിക്കൽ സ്ട്രീം വിദ്യാർത്ഥികളും, 28,177 ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളുമായിരുന്നു പരീക്ഷ എഴുതിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

