പത്തനംതിട്ട നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന റോഡ് നവീകരണ പ്രവൃത്തികൾ കാരണം ജനങ്ങൾ കടുത്ത യാത്രാദുരിതത്തിൽ. റിങ് റോഡ്, അബാൻ ജംക്ഷൻ, കെഎസ്ആർടിസി ജംക്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെല്ലാം മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നിന്നും അബാൻ ജംക്ഷനിലേക്കുള്ള രണ്ട് കിലോമീറ്റർ ദൂരം പിന്നിടാൻ പോലും വാഹനയാത്രക്കാർക്ക് അര മണിക്കൂറിലേറെ സമയം വേണ്ടിവരുന്നു. അബാൻ ജംക്ഷനിലെ മേൽപാലം നിർമാണ പ്രവൃത്തികൾ ആരംഭിച്ചതു മുതൽ തുടങ്ങിയ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
നിർമാണ സ്ഥലത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തതാണ് പ്രധാന തടസ്സം. നേരത്തെ അബാൻ ജംക്ഷൻ വഴി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസുകൾ ഇപ്പോൾ കെഎസ്ആർടിസി റോഡ് വഴിയാണ് കടന്നുപോകുന്നത്.
ഇത് മിനി സിവിൽ സ്റ്റേഷന് മുന്നിൽ വലിയ തിരക്ക് സൃഷ്ടിക്കുന്നു. സ്റ്റേഡിയം ജംക്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അബാൻ ജംക്ഷൻ വഴി കുമ്പഴ ഭാഗത്തേക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
അതിനാൽ, മിക്കവാറും വാഹനങ്ങൾ സെൻട്രൽ ജംക്ഷൻ വഴിയാണ് തിരിച്ചുവിടുന്നത്. ഇതും നഗരത്തിലെ തിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
താൽക്കാലികമായെങ്കിലും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനൊപ്പം കല്ലറക്കടവ്– കണ്ണങ്കര റോഡിന്റെ വീതിക്കുറവും ഗതാഗതത്തിന് വിഘാതമാകുന്നുണ്ട്.
നിലവിൽ ഈ റോഡിൽ നടന്നു വരുന്ന പണികൾ കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ടികെ റോഡിലെ കുമ്പഴ ഭാഗത്തും മിനി സിവിൽ സ്റ്റേഷൻ മുതൽ അബാൻ ജംക്ഷൻ വരെയുള്ള ഭാഗങ്ങളിലും ഓട
നിർമ്മാണം നടക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

