കേരളത്തിലെ സ്വർണവിപണിയിൽ വൻ വിലക്കയറ്റം രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 13,160 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
പവന് 560 രൂപയുടെ വർധനയുണ്ടായതോടെ വില 1,05,280 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4028 ഡോളറിൽ നിന്ന് 4064 ഡോളർ വരെ ഉയർന്നതാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്.
നിലവിൽ രാജ്യാന്തര വിപണിയിൽ വില 4032 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഈ ഇടിവ് ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് വില ഇതിലും വലിയ തോതിൽ ഉയരുമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഏകദേശം 500 രൂപയുടെ അധിക വർധനവാണ് പവന് ഒഴിവായത്. യുഎസ് വിപണിയിലെ മാറ്റങ്ങൾ
അമേരിക്കയിലെ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞത് ഡോളർ സൂചികയിൽ ഇടിവുണ്ടാക്കി.
ഇത് നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ കാരണമായി. എന്നാൽ ക്രൂഡോയിൽ വിലയിൽ ഉണ്ടായ വർധന വിപണിയിൽ പുതിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
ബ്രെന്റ് ക്രൂഡ് വില 84 ഡോളറും യുഎസ് ക്രൂഡ് വില 81 ഡോളറും കടന്നു. എണ്ണവിലയിലെ ഈ കുതിപ്പ് പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുമെന്നും, ഇത് ഡോളറിന് കരുത്ത് പകർന്ന് ഭാവിയിൽ സ്വർണവില കുറയാൻ കാരണമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
വരുംദിവസങ്ങളിൽ സ്വർണവിലയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രതീക്ഷിക്കാം. മറ്റ് സ്വർണ്ണ വിഭാഗങ്ങളുടെ വില
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ വർധിച്ച് 10,810 രൂപയായി.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,425 രൂപയും, 9 കാരറ്റ് സ്വർണത്തിന് 30 രൂപ ഉയർന്ന് 5,435 രൂപയുമാണ് ഇന്നത്തെ വിപണി വില. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല; ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

