വടക്കാഞ്ചേരിയിലെ മിണാലൂരിൽ സ്ഥിതി ചെയ്യുന്ന സെലക്ട് ദർബാർ റെസ്റ്റോറന്റിൽ വെച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം. ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് എത്തിയ യുവാക്കളാണ് അക്രമം അഴിച്ചുവിട്ടത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ രണ്ടുപേർ തങ്ങൾക്ക് വിളമ്പിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു.
ഉടൻ തന്നെ ഹോട്ടലുടമയായ മുജീബ് ഇടപെടുകയും മറ്റൊരു നാരങ്ങ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഭക്ഷണം കഴിച്ച് മടങ്ങിപ്പോയെങ്കിലും, പിന്നീട് മാരകായുധങ്ങളുമായി സംഘം ചേർന്ന് തിരികെ എത്തുകയായിരുന്നു.
ക്രിക്കറ്റ് ബാറ്റുകൊണ്ട് നടത്തിയ മർദ്ദനത്തിൽ മുജീബിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. അക്രമത്തിനിടെ ഹോട്ടലിലെ മറ്റ് ജീവനക്കാർക്കും അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കും പരിക്കേറ്റു.
മനപ്പൂർവ്വം പിഴിഞ്ഞ നാരങ്ങ നൽകി എന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ അക്രമം. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
സംഭവത്തിൽ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ ഒരാളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിവിലുള്ള ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

