യൂട്യൂബർ തൊപ്പിക്കെതിരായ കേസിൽ അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട
മുഹമ്മദ് എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലൈവ് സ്ട്രീമിംഗിനിടെ ഗായകൻ ഹനാൻഷായെ പരാമർശിക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അതേസമയം, സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന മറ്റൊരു കേസിൽ, തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസ് നടപടി തുടങ്ങി. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ നീക്കം.
ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഹാദ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് നൽകിയ രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതി ഒളിവിൽ പോയതായി വിലയിരുത്തുന്നതും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ തീരുമാനിച്ചതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

