കൊല്ലം നഗരത്തിലെ ഉളിയക്കോവിലിൽ കായലുമായി ബന്ധിപ്പിച്ചിരിക്കുന്ന ജലനിർഗമന തുരങ്കത്തിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു.
ശനി പുലർച്ചെ 3 മണിയോടെയാണ് യുവാവ് തുരങ്കത്തിനുള്ളിൽ പ്രവേശിച്ചത്. തുരങ്കത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായി ഉച്ചത്തിലുള്ള പാട്ടും ബഹളവും കേട്ടതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ സംഭവം പെടുന്നത്.
നാട്ടുകാർ ഇയാളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വെളിച്ചവുമായി തുരങ്കത്തിനുള്ളിലേക്ക് ഇറങ്ങിയപ്പോഴും യുവാവ് ആക്രമണം തുടർന്നു.
ഒടുവിൽ ഇന്നലെ വൈകിട്ടോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ഇയാളെ ബലമായി കീഴ്പ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.
ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നതായും അധികൃതർ അറിയിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം ഇയാളെ ആദ്യം ഡീ– അഡിക്ഷൻ കേന്ദ്രത്തിലേക്കും തുടർന്ന് തിരുവനന്തപുരം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

