പശ്ചിമേഷ്യയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായി.
നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ശക്തമായ തിരിച്ചടിയാണ് ഇറാൻ ഭാഗത്തുനിന്നും ഉണ്ടായത്.
അമേരിക്കൻ ആക്രമണവും ഇറാൻറെ മറുപടിയും ബന്ദൻ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് അമേരിക്കൻ വ്യോമാക്രമണം നടന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായി 140-ഓളം കേന്ദ്രങ്ങളിലേക്ക് ഡ്രോണുകൾ അയച്ചതായാണ് വിവരം.
ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നടപടിക്ക് മറുപടിയായി കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
ഈ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൂടാതെ ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ജോർദാനിലെ ആയുധപ്പുരകളും ഇന്ധന ടാങ്കുകളും, ബഹ്റൈനിലെ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ തങ്ങൾ ആക്രമിച്ചതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. പരമോന്നത നേതാവിന് എതിരെയുള്ള വധഭീഷണിയിൽ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
ഹോർമൂസ് പ്രതിസന്ധി ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതാണ് സംഘർഷം വീണ്ടും വഷളാകാൻ കാരണമായത്. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ ജലപാതയിലൂടെ കടന്നുപോകാൻ കഴിയില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
എന്നാൽ, ഹോർമൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് മറുപടി നൽകി. “ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസെന്നാണ്” ഇറാൻ സേനയിലെ വിവിധ നേതാക്കളുടെ പ്രസ്താവന.
ആഗോള വിപണിയിലെ പ്രത്യാഘാതം പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാരലിന് 79 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ, ബ്രെന്റ് ക്രൂഡ് ഇനത്തിൽ 80 ഡോളറിലേക്കും ഉയർന്നു. സമാധാന കരാർ നിലവിലിരുന്നപ്പോൾ 65 ഡോളർ വരെ താഴ്ന്ന വിലയാണ് ഇപ്പോൾ കുതിച്ചുയരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എണ്ണ വിലയിൽ നാല് ശതമാനം വർധനവാണ് ഉണ്ടായത്. ഹോർമൂസ് വഴിയുള്ള ഗതാഗതം സ്തംഭിച്ചത് വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

