ബെംഗളൂരു മാറത്തഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓൺലൈൻ ഡെലിവറിക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തു. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റായ വിജയ് മല്ലികാർജുൻ കാമത്ത് ആണ് പോലീസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ: ഡെലിവറിക്കായി യുവതിയുടെ ഫ്ലാറ്റിലെത്തിയ പ്രതി, സാധനം കൈമാറിയ ശേഷം വാഷ്റൂം ഉപയോഗിക്കാൻ അനുമതി ചോദിച്ചു. വീട്ടിൽ തനിച്ചായിരുന്ന യുവതി ഇതിന് വിസമ്മതിച്ചെങ്കിലും, ഇത് വകവെക്കാതെ ഇയാൾ ബലമായി അകത്തേക്ക് പ്രവേശിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
ഈ ദൃശ്യങ്ങൾ യുവതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിനുശേഷം യുവതി ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറത്തഹള്ളി പോലീസ് സ്വമേധയാ ഇടപെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

