ഈ വർഷം തന്നെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണം നടത്താനുള്ള തീവ്രശ്രമത്തിലാണ് ഐഎസ്ആർഒ. ഇതിന്റെ ഭാഗമായി മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയതായി ബഹിരാകാശ ഏജൻസി വ്യക്തമാക്കി.
പൂർത്തിയാക്കിയ പ്രധാന പരീക്ഷണങ്ങൾ: സമുദ്രത്തിൽ ഇറങ്ങുന്ന പേടകം ചെരിഞ്ഞുപോയാൽ അത് യഥാസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായുള്ള ക്രൂ മൊഡ്യൂൾ അപ്പ് റൈറ്റിംഗ് സിസ്റ്റത്തിന്റെ ഇൻഫ്ലേഷൻ ടെസ്റ്റ് വിജയകരമായി നടത്തി. കൂടാതെ, ക്രൂ മൊഡ്യൂളിനെയും സർവ്വീസ് മൊഡ്യൂളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകളെ സുരക്ഷിതമായി വേർപ്പെടുത്തുന്ന സംവിധാനവും (ക്രൂ മൊഡ്യൂൾ സർവ്വീസ് മൊഡ്യൂൾ ഡിസ്കണക്ട് സിസ്റ്റം) പരീക്ഷണത്തിന് വിധേയമാക്കി.
പേടകത്തിന് മുകളിലുള്ള അപെക്സ് കവർ വേർപ്പെടുത്തുന്ന സംവിധാനത്തിന്റെ പരീക്ഷണവും പൂർത്തിയായിട്ടുണ്ട്. പേടകത്തിനാവശ്യമായ പാരച്യൂട്ടുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ അപെക്സ് കവറിനടിയിലാണ്.
അടുത്ത മാസം നിർണായക വിക്ഷേപണം ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പിഎസ്എൽവി ദൗത്യത്തിലുണ്ടായ തിരിച്ചടികൾ ഈ വർഷത്തെ മറ്റ് വിക്ഷേപണങ്ങളെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
എങ്കിലും, അടുത്ത മാസം നടക്കാനിരിക്കുന്ന നിർണായക വിക്ഷേപണ ദൗത്യത്തിന് ശേഷം ഗഗൻയാൻ പരീക്ഷണത്തിലേക്ക് കടക്കാനാകുമോ എന്ന കാര്യത്തിൽ ഐഎസ്ആർഒ നേതൃത്വം വിലയിരുത്തലുകൾ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

