അമേരിക്കൻ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യവും യുഎസ് സെനറ്ററുമായ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അഞ്ചാം തവണയും സെനറ്റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത വിയോഗം.
സൗത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായ ലിൻഡ്സി ഗ്രഹാം 2002-ലാണ് ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നാല് തവണ കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വാഷിംഗ്ടണിലെ ഭരണതലത്തിൽ പ്രതിരോധം, വിദേശനയം എന്നീ വിഷയങ്ങളിൽ അതീവ സ്വാധീനമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്നു അദ്ദേഹം. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന ലിൻഡ്സി ഗ്രഹാം, പിന്നീട് ട്രംപിന്റെ വിദേശനയ രൂപീകരണങ്ങളിൽ അടക്കം നിർണായക പങ്കുവഹിക്കുന്ന വിശ്വസ്തനായി മാറുകയായിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, റഷ്യക്കെതിരെയുള്ള ഉപരോധങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ഡൊണാൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചത് ഇങ്ങനെയാണ്: “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യരിലും സെനറ്റർമാരിലും ഒരാളായിരുന്നു ലിൻഡ്സെ ഗ്രഹാം,” അമേരിക്കയുടെ വലിയൊരു ദേശസ്നേഹിയായിരുന്നു അദ്ദേഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

